സുധിച്ചേട്ടനെ ഓർത്ത് ഇപ്പോഴും സങ്കടം തോന്നാറുണ്ട്; അനുമോൾ

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി മലയാളികൾക്ക് സുപരിചിതയാണ്. രേണുവിന്റെ റീലുകളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ദിവസങ്ങൾക്ക് മുമ്പ് രേണു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇതിലൂടെ തന്റെ വിശേഷങ്ങളൊക്കെ അവർ പങ്കുവയ്ക്കാറുണ്ട്. പതിനായിരക്കണക്കിന് പേരാണ് രേണുവിന്റെ വീഡിയോകൾ കാണുന്നുണ്ട്.

രേണു സുധിയുടെ വീഡിയോകളെല്ലാം കാണാറുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടിയും അവതാരകയുമായ അനുമോൾ. കൊല്ലം സുധിയും അനുമോളും ഒന്നിച്ച് ജോലി ചെയ്തവരാണ്. സുധിച്ചേട്ടന്റെ ഭാര്യ എന്നുപറയുമ്പോൾ ആ ബന്ധം ഉണ്ടാകുമല്ലോയെന്ന് അനുമോൾ പറയുന്നു.രേണു സുധിയുമായി വലിയ രീതിയിൽ കോൺടാക്‌ട് ഇല്ലെന്ന് അനുമോൾ പറയുന്നു. പുള്ളിക്കാരി മെസേജ് അയക്കാറുണ്ട്. ചെയ്യുന്ന വർക്കുകളുടെ ലിങ്കുകളൊക്കെ അയച്ചുതരാറുണ്ട്. താൻ അതിന് ഓക്കെ കൊടുക്കാറുണ്ടെന്നുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയിൽ അനുമോൾ പറയുന്നത്.

സുധിച്ചേട്ടനെ ഓർത്ത് ഇപ്പോഴും സങ്കടം തോന്നാറുണ്ടെന്നും അവർ വ്യക്തമാക്കി.സുധിച്ചേട്ടൻ പോയെന്നുകരുതി പുള്ളിക്കാരിക്ക് വീട്ടിലിരിക്കാനാകുമോയെന്നും അനുമോൾ ചോദിക്കുന്നു. താൻ പറയുന്നത് തന്റെ അഭിപ്രായമാണ്. പുള്ളിക്കാരിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യട്ടേയെന്നും അനുമോൾ വ്യക്തമാക്കി.രേണു സുധിയ്ക്ക് നേരെ സൈബർ ആക്രമണമൊക്കെ ഉണ്ടാകാറുണ്ട്. വിധവയല്ലേ, വീട്ടിലിരിക്കണമെന്നൊക്കെ ചിലർ രൂക്ഷമായ ഭാഷയിൽ അവരെ വിമർശിക്കാറുണ്ട്. എന്നാൽ രേണു സുധിയുടെ ജീവിതം അവരുടെ ഇഷ്‌ടമാണെന്നും അതിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നുമൊക്കെ പറഞ്ഞുകൊണ്ട് പിന്തുണയ്ക്കുന്നവരും ഏറെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *