‘എന്നെതന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു’; മോദിയിൽ കണ്ടത് അധികാരമല്ലെന്ന് ഡെപ്യൂട്ടി മേയർ

പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കാൽതൊട്ട് തൊഴുതതിൽ പ്രതികരണവുമായി ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ്. ഈ നേതാവിൽ താൻ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണെന്നും സംസ്കാരത്തെയാണെന്നും ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണെന്നുമാണ് ആശാനാഥ് ഫേസ്‌ബുക്കിൽ കുറിച്ചത്. ആശാനാഥ് പ്രധാനമന്ത്രിയുടെ കാൽതൊട്ട് വണങ്ങിയപ്പോൾ അദ്ദേഹം തിരിച്ചും അപ്രകാരം ചെയ്യുകയായിരുന്നു.

ഫേസ്‌‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇത് വെറും ഒരു ഫോട്ടോയല്ല…

എന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമാണ്ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ, അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു.… ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു..അത് ദുഃഖത്തിന്റെ കണ്ണീർ അല്ല,സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു.ഈ നേതാവിൽ ഞാൻ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണ്… സംസ്കാരത്തെയാണ്…ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി, ഒരു പ്രചോദനമായി നിലനിൽക്കും.വിനയം തന്നെയാണ് യഥാർത്ഥ മഹത്വം.ഈ സന്തോഷം വാക്കുകളിൽ ഒതുക്കാൻ കഴിയില്ല..

Related Articles

Leave a Reply

Your email address will not be published. Required fields are marked *