ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ബിഗ് ബോസ് താരം ജിന്റോയെ ഇന്ന് ചോദ്യം ചെയ്യും. ഉച്ചയോടെ എക്‌സൈസിന് മുന്നിൽ ഹാജരാകാം എന്നാണ് അറിയിച്ചിരിക്കുന്നത്. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ. സൗമ്യ എന്നിവരെ 10 മണിക്കൂർ ഇന്നലെ എക്സൈസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം, ഷൈൻ ടോം ചാക്കോയെ ലഹരി ചികിത്സ കേന്ദ്രത്തിലാക്കും. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയിൽ നിന്ന് മോചനം നേടണമെന്നും നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷൈൻ ടോം ചാക്കോ എക്സൈസിനോട് ഇക്കാര്യം പറഞ്ഞത്. എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായി ഷൈനിനെ ലഹരി ചികിൽസ കേന്ദ്രത്തിൽ എത്തിക്കും. ലഹരി ചികിൽസയിൽ എക്സൈസ് മേൽനോട്ടം തുടരും. കൂത്താട്ടുകുളത്ത് ലഹരി ചികിത്സ നടത്തിയതിൻ്റെ രേഖകൾ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് കൈമാറി.
മാലയിലെ പുലിപ്പല്ല്; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്
[…] ഹൈബ്രിഡ് കഞ്ചാവ് കേസ്; ബിഗ് ബോസ് താരം … […]