ഭാര്യയുടെ തലവെട്ടി സൈക്കിളിന്റെ കുട്ടയിലിട്ട് ഭര്‍ത്താവ്; പൊലീസില്‍ കീഴടങ്ങി അറുപതുകാരന്‍

വീട്ടില്‍ കലഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ തലവെട്ടിയെടുത്ത് ഭര്‍ത്താവ്. അസമിലെ ചിരാങ് ജില്ലയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. ബിതിഷ് ഹജോങ് എന്ന അറുപതുകാരനാണ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യ ബജന്തിയുടെ തലയറുത്തത്.

തലവെട്ടിയെടുത്ത ശേഷം സൈക്കിളിന്റെ മുന്നിലെ കുട്ടയിലിട്ട് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി . ബിഎന്‍എസ് 103 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് ഭാര്യയുടെ കൊലപാതകത്തിലേക്ക് ഇയാളെ എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്

ചിരാങ് ജില്ലയിലെ ഉത്തര്‍ ബല്ലാംഗുരിയില്‍ നിന്നുള്ള ദിവസവേതനക്കാരനാണ് പ്രതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാത്രി ബിതിഷ് ഹജോങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതിനു ശേഷമാണ് സംഭവം നടന്നതെന്ന് അയല്‍വാസി പറഞ്ഞു. ബജന്തിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

ജയ് ശ്രീറാം’ മുഴക്കി ഗുജറാത്തിൽ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തി; പിന്നിൽ വിശ്വഹിന്ദു പരിഷത്തും, ബജ്‌റംഗ്ദളും

Related Articles

Leave a Reply

Your email address will not be published. Required fields are marked *