സ്ത്രീ സുരക്ഷാ പദ്ധതി എങ്ങനെ, ആർക്ക്

മറ്റൊരു വരുമാനവുമില്ലാത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കു മാ സം 1000 രൂപ വരുമാനം ഉറപ്പാ ക്കുന്നതാണ് സംസ്‌ഥാന സർ ക്കാരിന്റെ സ്ത്രീസുരക്ഷാ പദ്ധതി.
എങ്ങനെ അപേക്ഷിക്കാം: തദ്ദേശ വകുപ്പിനു കീഴിലുള്ള ksmart.Isgkerala.gov.in വഴിയോ അതതു പഞ്ചായത്ത്, മുനിസി പ്പാലിറ്റി, കോർപറേഷൻ ഓഫി സിലെത്തി സെക്രട്ടറിക്കു നേരി ട്ടോ അപേക്ഷ നൽകാം.
. യോഗ്യത : പ്രായം: 35-60. അന്ത്യോദയ അന്ന യോജന (മഞ്ഞക്കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) റേഷൻ കാർഡ് ഉള്ളവർക്കു മാത്രം.
. അർഹരല്ലാത്തവർ : മുൻഗ ണനേതര കാർഡ് (വെള്ള ക്കാർഡ്) ഉള്ളവർ, മറ്റു സാമൂ ഹിക സുരക്ഷാ പെൻഷനു കൾ, വിധവാ പെൻഷൻ, വിക ലാംഗ പെൻഷൻ, അവിവാ ഹിത പെൻഷൻ തുടങ്ങിയവ ലഭിക്കുന്നവർ, സർവീസ് പെൻ ഷനോ കുടുംബ പെൻഷനോ വാങ്ങുന്നവർ, സർക്കാർ, പൊ തുമേഖലാ സ്ഥാപനങ്ങളിൽ സ്‌ഥിരമായോ കരാർ അടി സ്ഥാനത്തിലോ ജോലി ചെയ്യു: ന്നവർ.
ആവശ്യമായ രേഖകൾ: പ്രായം തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ രേഖകൾ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്)
അല്ലെങ്കിൽ പ്രായം സംബന്ധിച്ച് സർ ക്കാർ മെഡിക്കൽ ഓഫിസറുടെ സാ ക്ഷ്യപത്രം. സാമ്പ ത്തിക പിന്നാക്കാവസ്ഥ തെളിയിക്കാൻ റേഷൻ കാർഡ് നിർബന്ധം. തുക നേരിട്ടു ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കാൻ ബാ ങ്ക് അക്കൗണ്ട് നമ്പർ, ഐഎ ഫ്എസ്‌സി കോഡ് എന്നിവ വ്യ ക്തമായി കാണുന്ന പാസ്ബു ക്ക് പകർപ്പ്. ആധാർ വിവര ങ്ങൾ നൽകുന്നതോടൊപ്പം ഭാ വിയിൽ ആധാർ അധിഷ്ഠിത മസ്‌റ്ററിങ് നടത്തുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകണം. നിലവിൽ മറ്റു സർക്കാർ ആനു കൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല എന്നു വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്ര സ്‌താവനയും സമർപ്പിക്കണം



