റാപ്പര്‍ വേടനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ

റാപ്പര്‍ വേടനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ.വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കുമുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്ന് ശശികല പറഞ്ഞു.വേടൻ നടത്തുന്നത് പട്ടികജാതിക്കാരുടെ കലാരൂപമല്ല.റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? കെ.പി. ശശികല ശശികല ടീച്ചർ ചോദിച്ചു

പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങൾക്ക്‌ തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്.പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട്‌ ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ കേറേണ്ടത്.വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കു മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നത്. കഞ്ചാവ് ലഹരിയിൽ കഴിക്കുന്നവർ പറയുന്നതേ കേള്‍ക്കൂ എന്ന ഭരണത്തിന്റെ രീതി മാറ്റണം.

വേദിയില്‍ എത്തിച്ച് അതിന്റെ മുന്നില്‍ പതിനായിരങ്ങള്‍ തുള്ളേണ്ടി വരുന്ന, തുള്ളിക്കേണ്ടി വരുന്ന ഗതികേട്, ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന് പറഞ്ഞ്, കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത് എന്നും കെ പി ശശികല ടീച്ചർ പറഞ്ഞു.പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശികല.

റാപ്പർ വേടൻ മുമ്പ് പ്രധാനമന്ത്രിയെ ആക്ഷേപിച്ച വീഡിയോ വലിയ വിമർശനം ഉണ്ടാക്കിയിരുന്നു. ജാതി വ്യവസ്ഥ സമൂഹത്തിൽ നിന്നും മാറ്റാൻ ശ്രമിക്കുമ്പോൾ അധസ്ഥിതരേ അവരുടെ വികാരത്തിലും ജാതിയിലും തളച്ചിടുകയും പരസ്യമായി ജാതി പോർ ഉണ്ടാക്കുകയുമാണ്‌ വേടന്റെ പരിപാടി എന്നും വിമർശനം വന്നിരുന്നു. ഇതര ജാതിക്കാരേ വിമർശിച്ച് ജാതി സ്പർദ്ധയാണുണ്ടാക്കുന്നത് അത്രേ. വേടൻ സ്വന്തം കാര്യ ലാഭത്തിനും പണത്തിനും റീച്ചിനും ബിസിനസ് ആയി പരിപാടികൾ നടത്തുമ്പോൾ പാവങ്ങളേ ബലിയാടാക്കുന്നു എന്നും ആക്ഷേപം വന്നിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *