ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. ജസ്​റ്റിസ് രാജാ വിജയരാഘവനടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.

ഇന്ന് അന്വേഷണത്തിനുള്ള ആറാഴ്ചത്തെ സമയപരിധി അവസാനിക്കുന്ന ഘട്ടത്തിലാണ് കേസ് വീണ്ടും പരിഗണിച്ചത്. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഒരുമാസത്തേക്കുകൂടി സമയം അനുവദിച്ച് കോടതി ഇടക്കാല ഉത്തരവിട്ടത്.

അതേസമയം,​ കേസ് സംബന്ധിച്ച രേഖകൾ കൈമാറുന്നതിനായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റിന് (ഇഡി)​ അപേക്ഷ നൽകാമെന്ന് കോടതി അറിയിച്ചു. മജിസ്‌ട്രേ​റ്റ് കോടതിയിലാണ് അപേക്ഷ നൽകേണ്ടത്. ഇഡി പ്രത്യേക ഹർജി നൽകിയതിനുപിന്നാലെയാണ് തീരുമാനം. കേസിന്റെ അനുബന്ധ രേഖകൾക്കായി ഇഡി മജിസ്‌ട്രേ​റ്റ് കോടതിയെ നേരത്തെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ഉണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *