റാങ്ക് പട്ടിക റദ്ദാക്കിയ നടപടിയിൽ സർക്കാറിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

എറണാകുളം: കീം റാങ്ക് പട്ടിക റദ്ദാക്കിയ നടപടിയിൽ സർക്കാറിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പുതിയ മാർക്ക് ഏകീകരണ ഫോർമുല സ്റ്റാൻഡേർഡൈസേഷനും റേഷ്യോ മാറ്റവും പ്രോസ്‌പെക്ടസ് പരിഷ്കരണവും റിവ്യൂ കമ്മിറ്റി ശിപാർശ ചെയ്തിട്ടില്ലെന്നും വിദഗ്ധ സമിതിയുടെ ശിപാർശക്ക് വിരുദ്ധമാണെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു.

വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരമാണ് മാർക്ക് ഏകീകരണ ഫോർമുല തയ്യാറാക്കിയത് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ അതൊരുമൊരു നിർദേശവും വിദഗ്ധ സമിതി റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല എന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. 5:3:2 എന്ന ഫോർമുലയാണ് സർക്കാർ പുതിയതായി അവലംബിച്ചത്. അതായത് കണക്കിന് അഞ്ചും ഫിസിക്സിന് മൂന്നും കെമിസ്ട്രിക്ക് രണ്ടും. നേരത്തെ അത് 1:1:1 എന്നായിരുന്നു. ഈ റേഷ്യോ മാറ്റം സംബന്ധിച്ച് യാതൊരു നിർദേശവും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലില്ല എന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *