കൊല്ലത്ത് പൂരത്തിലെ കുടമാറ്റത്തിൽ നവോത്ഥാന നായകർക്കൊപ്പം ഹെഡ്ഗേവാർ; പരാതിയുമായി യൂത്ത്കോൺഗ്രസ്

കൊല്ലം: പുതിയകാവ് ക്ഷേത്രത്തിൽ നടന്ന പൂരത്തിലെ കുടമാറ്റത്തിൽ ആർ എസ് എസ് നേതാവ് ഹെഡ്ഗോവാറിൻ്റെ ചിത്രം ഇടം പിടിച്ചത് വിവാദത്തിൽ. നവോത്ഥാന നായകരുടെ ചിത്രത്തിന് ഒപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രം കുടമാറ്റത്തിൽ ഉയർന്നത്. ശ്രീനാരായണ ഗുരു, ബി ആർ അംബേദ്കർ, അയ്യങ്കാളി തുടങ്ങിയവരുടെ ചിത്രത്തിനൊപ്പമാണ് ആ‌ർഎസ്എസ് നേതാവിൻ്റെ ചിത്രവും കുടമാറ്റത്തിൽ ഇടംപിടിച്ചത്. സച്ചിൻ ടെൻഡുൽക്കറുടെ ചിത്രവും ശിവജിയുടെ ചിത്രവും കുടമാറ്റത്തിൽ ഇടം പിടിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ക്ഷേത്രത്തിലെ ആചാരചടങ്ങുകൾക്കിടെ രാഷ്ട്രീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന ഹൈക്കോടതി നി‍ർദ്ദേശങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

സുപ്രീം കോടതിയുടെ തീരുമാനം നിർണായകം; വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള

Related Articles

Leave a Reply

Your email address will not be published. Required fields are marked *