സംസ്ഥാനത്ത് കനത്ത മഴ: ജാഗ്രത വേണമെന്ന് റവന്യൂമന്ത്രി; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടര്‍മാരുടെ യോഗം

തിരുവനന്തപുരം:മഴ കനക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നുച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ചേരുമെന്ന് മന്ത്രി കെ രാജന്‍. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലയിലും ജാഗ്രത പാലിക്കണം – മന്ത്രി വ്യക്തമാക്കി.

കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ന്യൂനമര്‍ദത്തിന്റെ ഭാഗമായി അതിതീവ്ര മഴ ഇന്നുണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ പ്രവചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മണ്‍സൂണ്‍ നേരത്തെ എത്തുന്നു എന്ന സൂചന ലഭിക്കുകയാണെന്നും കെ രാജന്‍ വ്യക്തമാക്കി.

AlsoRed:തിരുവനന്തപുരത്ത് ശക്തമായ കാറ്റും മഴയും; അടുത്ത മൂന്ന് മണിക്കൂർ റെഡ് അലേർട്ട്, ജാഗ്രതാ നിർദേശം

നല്ല തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ജനങ്ങളുടെ ഭാഗത്ത് നിന്ന് കൂടി ജാഗ്രത ഉണ്ടാവണം. അരുവിക്കരഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ ഇന്ന്‌രാവിലെ 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് കുറച്ച് കൂടി ജാഗ്രതയോടെ എല്ലാ അണക്കെട്ടുകള്‍ക്കും ഡാമുകള്‍ക്കുമൊക്കെ റൂള്‍ കര്‍വ് കുറച്ചുകൂടി കര്‍ശനമായി പാലിക്കണമെന്നും ഒരു കാരണവശാലുള്ള വിട്ടുവീഴ്ചയും കാത്തിരിക്കണ്ടെന്നും, അതത് സമയങ്ങളില്‍ വെള്ളം തുറന്നു വിടാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒരേ സ്ഥലത്ത് കനത്ത മഴയുണ്ടാകുന്ന സാഹചര്യമുണ്ട്. ഇത് വെള്ളക്കെട്ടിനും മണ്ണിടിച്ചലിനും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിലേക്കും ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കുമുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കാറ്റുണ്ടെങ്കില്‍ സുരക്ഷിതമായ ഇടത്ത് തുടരാന്‍ ശ്രദ്ധിക്കണം – മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *