ഹജ്ജ് അപേക്ഷ സമർപ്പണം പൂർത്തിയായി; നറുക്കെടുപ്പ് ആഗസ്റ്റ് 12ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ചത് 27,186.പേർ. ഇതിൽ 5238 പേർ 65+ വിഭാഗത്തിലും, 3624 പേർ ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്റം ഇല്ലാത്ത 45+) വിഭാഗത്തിലും, 917 പേർ ജനറൽ ബി. (WL) വിഭാഗത്തിലും 17,407 പേർ ജനറൽ വിഭാഗത്തിലുമാണ് അപേക്ഷ സമർപ്പിച്ചത്. 2025 ൽ 20,636 അപേക്ഷകളായിരുന്നു ലഭിച്ചത്.

സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളിൽ അപേക്ഷകളൂടെ സൂക്ഷ്മ പരിശോധന പൂർത്തിയായി വരുന്നു. സബ്മിറ്റ് ചെയ്ത രേഖകൾ പരിശോധിച്ചാണ് കവർ നമ്പർ നൽകുന്നത്. രേഖകൾ വ്യക്തമല്ലെങ്കിൽ കവർ നമ്പർ ലഭിക്കുന്നതല്ല. അപേക്ഷകർക്ക് കവർ നമ്പർ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്തും അപേക്ഷകരുടെ പാസ്പോർട്ട് നമ്പർ എൻട്രി ചെയ്തും പരിശോധിക്കാവുന്നതാണ്. ആഗസ്റ്റ് 12ന് നറുക്കെടുപ്പും മറ്റു നടപടികളും പൂർത്തിയാക്കും.

കവർ നമ്പർ ലഭിക്കാത്തവർ അറിയിക്കണം

അവസാന ദിവസങ്ങളിൽ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധനകൾ ഇന്ന് പൂർത്തിയാകും. ഒമ്പതിന് വൈകീട്ട് 5 മണിക്കകം കവർ നമ്പർ ലഭിക്കാത്തവരുണ്ടെങ്കിൽ 10 ന് വൈകീട്ട് 5 മണിക്കകം കരിപ്പൂർ ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. അതിന് ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ലെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് അറിയിച്ചു. ഫോൺ: 0483-2710717, 2717572.

Related Articles

Leave a Reply

Your email address will not be published. Required fields are marked *