‘ക്ഷേമപെൻഷൻ കൈക്കൂലി’യെന്ന കെസി വേണുഗോപാലിന്‍റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഗോവിന്ദൻ മാസ്റ്റർ

മലപ്പുറം:തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെൻഷനെന്ന കെസി വേണു ഗോപാലിന്‍റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി എം വി ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസിന്റെ കാലത്ത് 30 ലക്ഷം പേർക്ക് വെറും 600 രൂപയാണ് പെൻഷൻ നൽകിയത്. എൽഡിഎഫ് ഇന്ന് 1600 കൊടുക്കുന്നു. പെൻഷൻ കൈക്കൂലിയാണെങ്കിൽ തെരെഞ്ഞെടുപ്പ് വരുമ്പോ മാത്രം നൽകിയാൽ മതിയല്ലോ എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.
കഴമ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങള തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മലപ്പുറം ജില്ലയെ അപമാനിക്കുന്നുവെന്ന് പ്രസ്ഥാവന നടത്തി. ഹിന്ദു പത്രത്തെ ഉദ്ധരിച്ചാണ് പ്രസ്ഥാവന. എന്നാൽ, ഹിന്ദു പത്രം തന്നെ അത് നിഷേധിച്ചു. ഇതാണ് കെ സി വേണുഗോപാലിന്റെ അവസ്ഥയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതൊന്നും നിലമ്പൂരിൽ ചർച്ചയാവില്ല, ചർച്ചയാകണമെങ്കിൽ അടിസ്ഥാനം വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വസ്തുതകൾ പറഞ്ഞു പോകുന്ന നിലപാടാണ് എൽഡിഎഫിന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കി.



