‘സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം’; ഗവർണർ

കണ്ണൂർ:സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. സനാതന ധർമ്മം വരും തതെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കൾക്കായി ക്ഷേത്രങ്ങളിൽ ഗോശാലകൾ നിർമിക്കണം. ഇതിന് ഒരുപാട് സഹായം ലഭിക്കുമെന്നും ക്ഷേത്ര ദേവസ്വങ്ങൾ ഇവ നിർമിക്കാൻ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കണ്ണൂരിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ക്ക് നേരെ കെഎസ്‍യു പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചു. സര്‍വകലാശാലകളെ ആര്‍എസ്എസ് വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് നഗരത്തിലെ പ്രഭാത് ജംഗ്ഷനില്‍ വെച്ച് കരിങ്കൊടി കാട്ടിയത്. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി അതുല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

അതിനിടെ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറുമായി കൂടിക്കാഴ്ച നടത്തി. സര്‍വകലാശാലയെ ആര്‍എസ്‍എസ് വല്‍ക്കരിക്കുന്നുവെന്ന എസ്എഫ്ഐ ആരോപണങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് ഗസ്റ്റ് ഹൗസിലായിരുന്നു സന്ദര്‍ശനം. എന്നാല്‍, സാധാരണ കൂടിക്കാഴ്ചയെന്നും സര്‍വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചുവെന്നും വി സിയുടെ വിശദീകരണം.ലമുറയെ പഠിപ്പിക്കണം. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ളവർ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഗവർണറുടെ പരാമർശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *