ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയോഗിച്ച് സർക്കാർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് കമ്മിഷനെ നിയോഗിച്ച് സർക്കാർ. മുൻ ചീഫ് സെക്രട്ടറി വിപി ജോയ് ചെയർമാനായ കമ്മിഷൻ മൂന്ന് മാസത്തിനകം റിപ്പോർട്ട് തയ്യാറാക്കണം.
സംസ്ഥാന ബഡ്ജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായിരുന്നു. കമ്മിഷൻ റിപ്പോർട്ട് ലഭിച്ചാലുടൻ അതിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.



