സ്വർണവിലയിൽ റോക്കറ്റ് കുതിപ്പ് ;ഇന്നുണ്ടായത് ഞെട്ടിക്കുന്ന വില വർദ്ധനവ്

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ വർധന. പവന് 2160 രൂപയുടെ വർധനയാണ് ഉണ്ടായത്. 68,480 രൂപയായാണ് ഒരു പവൻ സ്വർണത്തിന്റെ വില വർധിച്ചത്. ഗ്രാമിന് 270 രൂപയും കൂടി. 8560 രൂപയായാണ് ഗ്രാമിന്റെ വില വർധിച്ചത്.

ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിരുന്നു. രണ്ട് ശതമാനത്തിലേറെ ഉയർച്ചയാണ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. 2023 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സ്വർണവില ഒരു ദിവസം ഇത്രയും വർധിക്കുന്നത്. യു.എസ്-ചൈന വ്യാപാര യുദ്ധം തന്നെയാണ് അന്താരാഷ്ട്ര വിപണിയിലെ സ്വർണവില വർധനക്കുള്ള കാരണം.

സ്പോട്ട് ഗോൾഡിന്റെ വിലയിൽ കഴിഞ്ഞ ദിവസം 2.6 ശതമാനം വർധനയാണ് ഉണ്ടായത്. ട്രോയ് ഔൺസിന് 3,059 ഡോളറായാണ് സ്വർണവില ഉയർന്നത്. യു.എസിൽ ഗോൾഡ് ഫ്യൂച്ചർ മൂന്ന് ശതമാനം ഉയർന്ന് 3,079 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2025ൽ മാത്രം 400 ഡോളറിന്റെ വില വർധനയാണ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്.

കൂടൽമാണിക്യം ക്ഷേത്രം പുതിയ കഴകക്കാരൻ; ബാലു രാജിവെച്ച ഒഴിവിലേക്ക് ഈഴവ ഉദ്യോഗാർത്ഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *