ചുമട്ടു തൊഴിലാളിയിൽ നിന്നും IAS ഓഫീസറിലേക്ക് ; റെയിൽവേയുടെ ഫ്രീ wifi വെച്ച് പഠിച്ച ശ്രീനാഥ് സിവിൽ സർവീസിൽ

എറണാകുളം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ബാഗുകൾ ചുമക്കുമ്പോഴും ശ്രീനാഥ് കെ. എന്ന ചെറുപ്പക്കാരന്റെ കാതുകളിൽ പാട്ടായിരുന്നില്ല, മറിച്ച് ചരിത്രവും ഭൂമിശാസ്ത്രവും ആയിരുന്നു!

ദിവസം 400-500 രൂപ മാത്രം വരുമാനമുള്ള, മൂന്നാറുകാരനായ ഒരു സാധാരണ കൂലിപ്പണിക്കാരന് ഐഎഎസ് എന്നത് ഒരുപക്ഷേ ചിന്തിക്കാൻ പോലും പറ്റാത്ത സ്വപ്നമായിരിക്കാം. കോച്ചിംഗ് സെന്ററുകളിൽ പോകാൻ പണമില്ലാതിരുന്നപ്പോൾ, റെയിൽവേ സ്റ്റേഷനിലെ സൗജന്യ വൈഫൈ അദ്ദേഹം തന്റെ ക്ലാസ് മുറിയാക്കി മാറ്റി.

നാലാം വട്ടം, തന്റെ തോൽവികളെ തോൽപ്പിച്ച് ശ്രീനാഥ് സിവിൽ സർവീസ് എന്ന ആ വലിയ കടമ്പ കടന്നു. ഗൂഗിൾ പോലും ലോകത്തോട് വിളിച്ചു പറഞ്ഞ വിജയഗാഥ!

“പണമല്ല, പ്രതിബദ്ധതയാണ് വേണ്ടത്” എന്ന് തെളിയിച്ച ശ്രീനാഥിന്റെ ജീവിതം നമ്മളോട് പറയുന്നത് ഇതാണ്: സാഹചര്യങ്ങളെ പഴിക്കാതെ, ലക്ഷ്യത്തിനായി പൊരുതുക. വിജയം നിങ്ങളെ തേടിയെത്തും!

Related Articles

Leave a Reply

Your email address will not be published. Required fields are marked *