35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ ഗർഭാശയഗള കാൻസർ നിർണയ ക്യാമ്പ്, നവംബര്‍ നവംബർ 17 ന് ആര്‍സിസിയിൽ

തിരുവനന്തപുരം: ലോക ഗർഭാശയഗള കാൻസർ നിർമ്മാർജ്ജന ദിനമായ നവംബർ 17-ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) സൗജന്യ കാൻസർ നിർണയ പരിശോധന സംഘടിപ്പിക്കുന്നു. 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഈ സൗജന്യ സേവനം ലഭ്യമാവുക.

സൗജന്യ പരിശോധനകളും രജിസ്‌ട്രേഷനുംപരിശോധനയുടെ ഭാഗമായി കോൾപോസ്കോപി, പാപ്സ്മിയർ എന്നീ നിർണയ പരിശോധനകൾ സൗജന്യമായിരിക്കും. കൂടാതെ, ആവശ്യമുള്ളവർക്ക് എച്ച്.പി.വി. പരിശോധനയും സൗജന്യമായി നടത്താം.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 0471-2522299 എന്ന നമ്പറിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കായിരിക്കും പരിശോധനയിൽ മുൻഗണന ലഭിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *