മുൻ എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് അന്തരിച്ചു

തിരുവനന്തപുരം: മുൻ എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് അന്തരിച്ചു. മസ്തിഷ്കത്തിൽ അർബുദം ബാധിച്ചതിനെ തുടർന്നായിരുന്നു അന്ത്യം. ഈ മാസം അവസാനം വിരമിക്കുന്നതിനാൽ പൊലീസ് ആസ്ഥാനത്ത് വിരമിക്കൽ ചടങ്ങ് നടത്താനിരിക്കുകയായിരുന്നു, ഇതിനിടെയാണ് രാജസ്ഥാനിൽ ചികിത്സയിലിരിക്കെ അന്ത്യം സംഭവിച്ചത്.
എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ മഹിപാൽ യാദവ്, എസ് ആനന്ദകൃഷ്ണൻ വിരമിച്ചതോടെയാണ് ജൂൺ മാസത്തിൽ എക്സൈസ് കമ്മിഷണറായത്. പിന്നീട് ചികിത്സയ്ക്കായി പോയി. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മഹിപാൽ യാദവ് കേന്ദ്ര ഡപ്യൂട്ടേഷനിഷ നിന്ന് മടങ്ങിയെത്തിയാണ് അന്ന് ചുമതലയേറ്റത്.



