അഴിമതി കേസിൽ അറസ്റ്റിലായ റെയ്ഞ്ച് ഓഫീസർക്ക് വനം മന്ത്രിയുടെ സംരക്ഷണം; ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ഉത്തരവ്

0

തിരുവനന്തപുരം: അഴിതി കേസിൽ അഴിമതികേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം പാലോട് റെയ്ഞ്ച് ഓഫീസറെ തിരിച്ചെടുക്കാൻ വനം മന്ത്രി എകെ ശശീന്ദ്രന്‍റെ ഇടപെടൽ. ഈ മാസം 30ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് സര്‍വീസ് ആനുകൂല്യം ലഭിക്കാനാണ് തിരക്കിട്ടുകൊണ്ട് തിരിച്ചെടുക്കാനുള്ള ഉത്തരവിറക്കിയത്. പാലോട് റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെയാണ് വനംമന്ത്രിയുടെ ഇടപെടലിലൂടെ തിരിച്ചെടുത്തുകൊണ്ട് ഉത്തരവിറക്കിയത്. 

നിരവധി കേസിലെ പ്രതിയായ സുധീഷ്കുമാറിനെ പിരിച്ചുവിടാൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഇറക്കിയ ഉത്തരവും വനം മന്ത്രി ഇടപെട്ട് തള്ളി. ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവിന്‍റെ പകര്‍പ്പ് ചാനലുകൾക്ക് ലഭിച്ചു. പത്തിലധികം കേസുകളിൽ പ്രതിയാണ് സുധീഷ്. മന്ത്രിയുടെ ഓഫീസിലെ ചിലരെ ബ്ലാക്മെയിൽ ചെയ്യുന്നുണ്ടെന്ന ആരോപണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനാണ് സുധീഷ് കുമാര്‍. വിജിലന്‍സ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ സുധീഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യം ലഭിച്ചശേഷം അതേ സ്ഥാനത്ത് തിരിച്ചെടുക്കാനാണ് ഉത്തരവിറക്കിയത്.








അതേസമയം, സുധീഷ്കുമാറിന് വഴിവിട്ട സഹായം നൽകിയിട്ടില്ല എന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ആഭ്യന്തരവകുപ്പിന്‍റെ ശുപാർശക്കനുസരിച്ചാണ് ഇളവ് നൽകിയത്. വിരമിക്കാൻ ദിവസങ്ങൾ ശേഷിക്കേ  കടുത്ത നടപടിയെടുക്കരുതെന്ന് നിയമത്തിലുണ്ട്. അതു പാലിക്കുക മാത്രമാണ് ഫയലിൽ വനമന്ത്രി ചെയ്തത്. അതിൽ സ്വജനപക്ഷപാതം ഉണ്ടായിട്ടില്ല. മൃദു സമീപനം സ്വീകരിച്ചുവെന്നൊരു തോന്നൽ ഉണ്ടാകാമെന്നും എന്നാൽ അതുമില്ലെന്നും അയാൾക്ക് അർഹതപ്പെട്ടത് മാത്രമാണ് നൽകിയിട്ടുള്ളതെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ മുഖാമുഖം; അഭ്യാസങ്ങൾ നടത്തി സേനകൾ


LEAVE A REPLY

Please enter your comment!
Please enter your name here