ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ചു, സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 36 വിദ്യാർത്ഥികളെ ആശുപത്രിയിൽ

തിരുവന്തപുരം: സ്‌കൂളിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. നാവായിക്കുളം കിഴക്കനേല ഗവ. എൽ പി സ്‌കൂളിലാണ് സംഭവം. മുപ്പത്തിയാറ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഫ്രൈഡ് റൈസും ചിക്കൻ കറിയുമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. പിന്നാലെ മുപ്പത്തിയാറ് വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. തുടർന്ന് വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.സ്‌കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് സൂചന.
സംഭവം ഉണ്ടായിട്ടും ആരോഗ്യ വിഭാഗത്തെ സ്‌കൂൾ അധികൃതർ വിവരം അറിയിച്ചിരുന്നില്ലെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ എന്തോ ആവശ്യത്തിന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയപ്പോഴാണ് വിവരമറിഞ്ഞതെന്നാണ് സൂചന.