സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ള് ഷാപ്പുകൾ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ള് ഷാപ്പുകൾ വരുന്നു. സ്ഥല സൗകര്യമുള്ളവരിൽ നിന്ന് ടോഡി ബോർഡ് താൽപര്യപത്രം ക്ഷണിച്ചു. ഷാപ്പും റസ്റ്ററന്റും വെവ്വേറെയാകും പ്രവർത്തിക്കുക. സർക്കാർ ടൂറിസം മേഖലകളായി വിജ്ഞാപനം ചെയത മേഖലകളിലാവും പദ്ധതി നടപ്പാക്കുക

ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ പദവികളാണ് കള്ള് ഷാപ്പുകൾക്ക് നൽകാനായി ടോഡി ബോർഡ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മദ്യ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഓരോ കള്ളുഷാപ്പിനുമുള്ള ഇരിപ്പിടം, സ്ഥലസൌകര്യം ഉൾപ്പെടെയെല്ലാം വിജ്ഞാപനത്തിൽ പറയുന്നു. വിദേശികളെയും സ്വദേശികളെയും ആകർഷിക്കുന്ന തരത്തിലുള്ള ഭക്ഷണമുണ്ടാകണം. നിലവിൽ കള്ള് ഷാപ്പുകൾ നടത്തുന്നവർക്കാകും മുൻഗണന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *