അഞ്ചാറുപേര്‍ അന്ന് ലൈംഗികമായി ഉപദ്രവിച്ചു ദുരനുഭവം വെളിപ്പെടുത്തി നടി വരലക്ഷ്മി ശരത്‌കുമാർ

0

ചെന്നൈ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ തമിഴ് – തെലുങ്ക് നടി വരലക്ഷ്മി ശരത്‌കുമാർ. കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് താരം പറഞ്ഞത്. ഒരു ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്‌ജായിരിക്കെയാണ് വരലക്ഷ്‌മി കുട്ടിക്കാലത്തെ അനുഭവം വെളിപ്പെടുത്തിയത്. ‘ ഗുഡ് ടച്ച്, ബാഡ് ടച്ച് ‘ എന്തെന്ന് കുട്ടികളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നടി സംസാരിച്ചു.

ജഡ്ജ് ആയെത്തിയ ഡാന്‍സ്ഷോയില്‍ കെമിയെന്ന് പേരുള്ള മത്സരാര്‍ത്ഥിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തന്റെ അനുഭവങ്ങള്‍ നടി തുറന്നുപറഞ്ഞത്. കെമിയ്ക്ക് കുടുംബത്തില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ക്ക് സമാനമായ അനുഭവം തനിക്കും സംഭവിച്ചിട്ടുണ്ടെന്ന് വരലക്ഷ്മി പറഞ്ഞു.

ഒരു പൊതുവേദിയിൽ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കാൻ ആഗ്രഹിക്കാത്തയാളാണ് താനെന്നും കെമിയ്‌ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ഷോയ്‌ക്കിടെ നടി പറഞ്ഞു.തന്റെ മാതാപിതാക്കളായ ശരത്കുമാറും ഛായയും ജോലിക്ക് പോവുമ്പോള്‍ തന്നെ മറ്റുള്ളവരെ ഏൽപ്പിച്ചിട്ടാണ് പോകുന്നതെന്നും അഞ്ചാറുപേര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു. സംസാരിക്കുന്നതിനിടെ വരലക്ഷ്മി നിയന്ത്രണംവിട്ട് കരയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here