ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്റ്റോക്ക് യാർഡിൽ തീപിടുത്തം, മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോ‌ട്: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്റ്റോക്ക്‌യാർഡിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ തീപിടുത്തം.കോഴിക്കോട് ഫറോക്കിലുള്ള സ്റ്റോക്ക്‌യാർഡിലാണ് അപകടം ഉണ്ടായത്. ടാങ്കിലെ വെൽഡിംഗ് ജോലികൾക്കിടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തെ തുടർന്ന് മൂന്ന് പേർ‌ക്ക് പരിക്കേറ്റു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നുള്ള മൂന്ന് അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

ചെന്നൈയിലുള്ള മാധവരം മേഖലയിൽ ഒരു എണ്ണ സംഭരണശാലയിലും സമാനമായ തീപിടുത്തമുണ്ടായിട്ടുണ്ട്. തീ നിയന്ത്രിക്കാൻ നാല് ഫയർ എഞ്ചിനുകളാണ് വിന്യസിച്ചത്. മറ്റൊരു സംഭവത്തിൽ പാകിസ്ഥാനിലെ ഷെയ്ഖ്പുരയിലെ ഒരു വർക്ക്‌ഷോപ്പിൽ വെൽഡിംഗ് നടത്തുന്നതിനിടെ എണ്ണ ടാങ്കറിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. മുംബയ്ക്കടുത്തുള്ള ഡോംബിവ്‌ലിയിലെ ഒരു കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിക്കുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *