ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കർ റിസോർട്ടിൽ തീപിടിത്തം; സഞ്ചാരികളെ ഒഴിപ്പിച്ചു

വയനാട്: ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കർ റിസോർട്ടിൽ തീപിടിത്തം. തേയില ഫാക്‌ടറിക്ക് പുറകിലുള്ള കള്ള് ഷാപ്പിലാണ് ഉച്ചയോടെ തീപിടിച്ചത്. ഗ്യാസ് ചോർന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളുകളെ പെട്ടെന്ന് തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല.

ഓല മേഞ്ഞ മേൽക്കൂരകൾ പൂർണമായും കത്തി നശിച്ചു. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവം നടക്കുമ്പോൾ ധാരാളം വിനോദ സഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്ന് തന്നെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വൻ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്.

കഴിഞ്ഞ ദിവസം വയനാട്ടിലെ ഒരു റിസോർട്ടിൽ ടെന്റ് തകർന്നുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചിരുന്നു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് അപകടം നടന്നത്. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റാണ് തകർന്ന് വീണത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു സുരക്ഷയും ഇല്ലാത്ത ടെന്റാണ് തകർന്നുവീണത്. ദ്രവിച്ച മരത്തടികൾ കൊണ്ടാണ് ടെന്റ് ഉണ്ടാക്കിയിരുന്നത്

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *