സഞ്ജുവിന് വേണ്ടി ആർത്ത് വിളിച്ച് കുട്ടികളടക്കമുള്ള ആരാധകർ

ദുബായ്: യുഎഇയിൽ നടക്കുന്ന ഏഷ്യകപ്പ് ടൂർണമെന്റിന്റെ പരിശീലനം കഴിഞ്ഞ് മടങ്ങുന്ന ഇന്ത്യൻ ടീമിനെ ആരാധകർ ആവേശത്തോടെ വരവേൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. എന്നാൽ ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ മുഴങ്ങി കേട്ട പേര് മലയാളി താരം സഞ്ജുവിന്റേതായിരുന്നു.
പരിശീലനം കഴിഞ്ഞ് ടീമംഗങ്ങളോടൊപ്പം നടന്നു പോകുകയായിരുന്ന സഞ്ജുവിനെ കുട്ടി ആരാധകർ ഉൾപ്പെടെയുള്ളവർ ആർപ്പു വിളികളോടെ സഞ്ജു ചേട്ടാ എന്ന് വിളിച്ചുകൊണ്ടാണ് അഭിവാദ്യം ചെയ്‌തത്. എന്നാൽ സഞ്ജുവിനൊപ്പം നടന്നു പോകുന്ന ഗില്ലിനെ ആരും ശ്രദ്ധിക്കുന്നത് പോലുമുണ്ടായിരുന്നില്ല.
ഇന്ത്യൻ ക്രിക്കറ്റിന്റെ ബാഹുബലിയാണ് സഞ്ജു സാംസൺ എന്ന തലക്കെട്ടോടെയുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്. സഞ്ജുവിനെ സംബന്ധിച്ച് ഇത്തവണത്തെ ഏഷ്യാ കപ്പ് വളരെ പ്രധാനപ്പെട്ടതാണ്. വരുന്ന ചൊവ്വാഴ്ചയാണ് ഏഷ്യാകപ്പ് മത്സരം ആരംഭിക്കുക.