മാർക്കോ 2നായി കാത്തിരിക്കുകയാണെന്ന് ആരാധകർ! രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന്; ഉണ്ണി മുകുന്ദൻ

‘മാർക്കോ’ സീരീസ് പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് നിർമാതാക്കളായ ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്. സാമൂഹികമാധ്യമത്തിൽ ആരാധകന്റെ കമന്റിന് മറുപടിയായാണ് കമ്പനി ഇക്കാര്യം പറഞ്ഞത്. ‘മാർക്കോ 2 ഇറക്കി വിട് ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്. പറ്റൂല്ലെങ്കി റൈറ്റ്‌സ് വാങ്ങിച്ച് വേറെ പ്രൊഡക്ഷൻ ടീമിനെ വെച്ചുചെയ്യൂ. നല്ല പടമാണ് മാർക്കോ. അതിന്റെ രണ്ടാം ഭാഗം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാവും’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

‘മാർക്കോയ്ക്ക് നിങ്ങൾ നൽകിയ അളവറ്റ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. മാർക്കോ സീരീസിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിനാണ് മാർക്കോയുടെ പൂർണ്ണ അവകാശം. മാർക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. ഈ ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ കൈമാറ്റംചെയ്യാനോ പങ്കുവെക്കാനോ ഞങ്ങൾ തയ്യാറല്ല’. എന്നായിരുന്നു ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ മറുപടി.

മാർക്കോയ്ക്ക് രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന നടൻ ഉണ്ണി മുകുന്ദന്റെ വാക്കുകൾ വലിയ ഈ അടുത്ത ഏറെ ചർച്ചയായിരുന്നു. ‘മാർക്കോ’യ്ക്ക് ചുറ്റം വലിയ നെഗറ്റിവിറ്റിയാണെന്നും അതിനേക്കാൾ മികച്ചതും വലുതുമായ സിനിമയുമായി തിരിച്ചെത്താൻ ശ്രമിക്കാമെന്നുമായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്.

ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ഹിന്ദി ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് മാർക്കോയ്ക്ക് രണ്ടാംഭാഗമുണ്ടാവില്ലെന്ന് ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്. മാർക്കോ 2 എന്നുവരും എന്ന ചോദ്യത്തിന്, മാർക്കോ സീരീസുമായി മുന്നോട്ടുപോകാനുള്ള പദ്ധതി ഉപേക്ഷിച്ചിരിക്കുന്നുവെന്നാണ് ഉണ്ണി മറുപടി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *