കേരള വ്യാപാരി വ്യവസായി കുടുംബ സുരക്ഷാ വിശദീകരണയോഗം സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബേക്കറി ജംഗ്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബ സുരക്ഷാ വിശദീകരണയോഗം സംഘടിപ്പിച്ചു. യോഗം ജില്ലാ പ്രസിഡന്റ് സി ധനീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലായൂണിറ്റുകളിലും വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമെന്നും വിശദീകരണയോഗങ്ങങ്ങള്‍ സംഘടിപ്പിക്കുമെന്നും ധനീഷ് ചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി വൈ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റും ബേക്കറി ജംഗ്ഷന്‍ യൂണിറ്റുപ്രസിഡന്റുമായ എംഎം സഫര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറി ഷാഹുല്‍ ഹമീദ്, ജില്ലാ വൈസ് പ്രസിഡന്റ് ആര്യശാല സുരേഷ്, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ മനു സ്വാഗതവും എം മോഹന്‍ കൃതജ്ഞതയും രേഖപ്പെടുത്തി