കുന്നംകുളം പൊലീസ് മർദനത്തിൽ പ്രതികരണവുമായി ഇപി ജയരാജൻ; ദൃശ്യങ്ങൾ മാത്രം നോക്കി നടപടിയെടുക്കാനാകില്ല’

കണ്ണൂർ: കുന്നംകുളം പൊലീസ് മർദനത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പൊലീസിനെതിരായ പ്രചാരണം ആസൂത്രിതമാണെന്ന് ഇപി ജയരാജൻ പറഞ്ഞു. പൊലീസ് സേനയിലെ എല്ലാവരും സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ നടക്കുന്നവരല്ല.

ദൃശ്യങ്ങൾ മാത്രം നോക്കി നടപടിയെടുക്കാനാകില്ല. മുൻപ് നടന്ന സംഭവത്തെ ഇപ്പോൾ നടന്ന രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു. പൊലീസിനെതിരെ വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പ്രതിരോധവുമായി ഇപി ജയരാജൻ രംഗത്തെത്തിയത്. 

ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ. അല്ലാതെ തൂക്കിക്കൊല്ലാനോ തല്ലാനോ കഴിയില്ലല്ലോ. മർദനമേറ്റത് എസ്എഫ്ഐക്കാരൻ ആണെങ്കിലും പരാതി ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും ഇപി ജയരാജൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *