മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാൽ നായകനായെത്തിയ എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 250 കോടി രൂപക്ക് മേലെ കളക്ഷൻ നേടിയിട്ടുണ്ട്. വമ്പൻ ഹിറ്റായ ചിത്രം ഏപ്രിൽ 24ന് ഒ.ടി.ടിയിൽ റിലീസ് ചെയ്യും. ഒ.ടി.ടി വിൽപ്പനയിൽ വമ്പൻ തുകക്കാണ് ചിത്രം വിറ്റുപോയത്. ജിയോ ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക.
വമ്പൻ തുകക്ക് മലയാളത്തിലെ ഏറ്റവും വലിയ ചിത്രത്തിന്‍റെ സ്ട്രീമിങ് റൈറ്റ്സ് വിറ്റുപോയെങ്കിലും മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒ.ടി.ടി സ്ട്രീമിങ് റൈറ്റ്സ് ലഭിക്കുന്ന രണ്ടാമത്തെ ചിത്രമാണ് എമ്പുരാൻ . ഏറ്റവും കൂടുതൽ പണം ലഭിക്കുന്ന ചിത്രം ദുൽഖർ സൽമാൻ നായകനായി അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തക്കാണ് എന്നാണ് റിപ്പോർട്ട് .
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 2023ൽ പുറത്തിറിങ്ങിയ കിങ് ഓഫ് കൊത്തയുടെ റെക്കോഡ് മറികടക്കാൻ മലയാള എമ്പുരാന് സാധിച്ചില്ല. ഡിജിറ്റൽ സാറ്റ്ലൈറ്റ് റൈറ്റ് ഉൾപ്പടെ 40 കോടിക്കാണ് കിങ് ഓഫ് കൊത്ത വിറ്റുപോയത്.