പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നുണ പരിശോധന

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നുണ പരിശോധന നടത്താനൊരുങ്ങി പൊലീസ്. എട്ട് ജീവനക്കാരെ നുണപരിശോധന നടത്തണമെന്നാണ് ഫോർട്ട് പൊലീസ് ആവശ്യപ്പെടുന്നത്. ഇതിനായി കോടതിയിൽ അനുമതി തേടി. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്.

ക്ഷേത്രത്തിലെ ശ്രീകോവിലിന്‍റെ നിർമാണത്തിന് പുറത്തെടുത്ത സ്വർണമാണ് കാണാതായത്. ഈ സ്വർണം ക്ഷേത്രമതിലിനകത്തെ മണലിൽ നിന്നും പിന്നീട് കണ്ടെത്തുകയായിരുന്നു. അന്ന് സ്വർണം കൈകാര്യം ചെയ്തവരെയാണ് നുണപരിശോധന നടത്തുന്നത്.

ക്ഷേത്രത്തിലെ ശ്രീകോവിൽ സ്വർണം പൂശാനെടുത്ത 107 ഗ്രാം സ്വർണമാണ് കാണാതായത്. അടുത്ത ദിവസം നടത്തിയ പരിശോധനയിൽ മണലിൽ പുതഞ്ഞ നിലയിൽ നഷ്ടപ്പെട്ട സ്വർണം കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *