എന്റെ വസ്ത്രമില്ലാത്ത ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബാലയ്ക്കെതിരെ എലിസബത്ത്

0

നടൻ ബാലയ്ക്കെതിരെ മുൻ പങ്കാളി ഡോ,​ എലിസബത്ത് ഉദയൻ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൻചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ ബാലയ്ക്കെതിരെ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. തന്നെ ബാല വളരെയധികം ഉപദ്രവിച്ചിട്ടുണ്ടെന്നും ദിവസങ്ങളോളം ഭക്ഷണം തരാതെ മുറിയിൽ പൂട്ടിയിട്ടുവെന്നും എലിസബത്ത് പറയുന്നു. എന്റെ വസ്ത്രമില്ലാത്ത ചിത്രങ്ങളും വീഡിയോകളുമൊക്കെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പുതിയ വീഡിയോയിൽ എലിസബത്ത് ആരോപിച്ചു.

ഇറങ്ങി വന്നില്ലെങ്കിൽ ഇനി എന്നെ കാണില്ലെന്നൊക്കെ പറഞ്ഞാണ് എന്നെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയി വിവാഹം കഴിച്ചത്. അമ്മേടെ മുന്നിൽ വെച്ച് മാലയിട്ടു. വെഡ്ഡിങ് ചെയിനൊക്കെ ഇടുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണോയെന്ന് അറിയില്ല. ഞങ്ങൾ വലിയ കുടുംബം ആണ് ചതിക്കില്ലെന്ന് അമ്മയും സ്നേഹിച്ച ആളും പറഞ്ഞത്. ഇതൊക്കെ വിശ്വസിച്ചുപോയി. മുൻ ഭാര്യ വിഷം കൊടുത്ത് കൊല്ലാൻ നോക്കി, മോശം സാഹചര്യത്തിൽ അവരെ പിടിച്ചുവെന്നൊക്കെയാണ് എന്നോട് പറയുന്നത്. എന്നെ ഒരു ഡോക്ടറെ കൊണ്ട് സംസാരിപ്പിച്ചു. ഒരു കസ്റ്റംസ് ഓഫീസർ എന്ന് പറഞ്ഞ വ്യക്തിയിം ഇദ്ദേഹവും കൂടിയാണ് എന്നോട് പറഞ്ഞത് ഞങ്ങൾ രണ്ട് പേരും വരുമ്പോഴാണ് മോശം സാഹചര്യത്തിൽ കണ്ടതെന്ന്. അന്ന് അതൊക്കെ സത്യമായിരിക്കുമെന്ന് ഞാൻ വിചാരിച്ചു.

ഞാനിപ്പോൾ പറയുന്ന കാര്യങ്ങൾ കേസാകില്ലെന്നും ആരും സഹായിക്കാൻ ഉണ്ടാകില്ലെന്നും എനിക്ക് അറിയാം. എന്റെ സ്ഥിതി ഇതാകുമ്പോൾ പാവപ്പെട്ട സ്ത്രീകളുടെയൊക്കെ അവസ്ഥ എന്താകും.എന്റെ വസ്ത്രമില്ലാത്ത ചിത്രങ്ങളും വീഡിയോകളുമൊക്കെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ മ്യൂച്ചലി ആരുമായും ബന്ധം അവസാനിപ്പിച്ചിട്ടില്ല. പേടിച്ചിട്ടാണ് മിണ്ടാതിരുന്നിട്ട്. പക്ഷെ ഇത്രയും കാലമായിട്ടും മോശം കമന്റുകൾ ഇടുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റാതെയാണ് ഇതൊക്കെ പറയുന്നത്. ഇയാൾ കോമയിലേക്ക് പോകുക, വെന്റിലേറ്ററിൽ ആവുക എന്ന അവസ്ഥയിലൊന്നും വീട്ടുകാർ ആരും ഉണ്ടായിരുന്നില്ല. ഞാനും പുള്ളിയുടെ അസിസ്റ്റന്റുമായിരുന്നു ഉണ്ടായിരുന്നത്. അവരുടെ വീട്ടുകാരെ വിളിച്ച് പറഞ്ഞപ്പോൾ പിറ്റേന്ന് അവരെത്തി. ചേട്ടനും ചേച്ചിയുമാണ് വന്നത്. പിന്നീട് അവർ പോകുകയും ചെയ്തു. ഒരു പണിക്കാരി എന്ന നിലയ്ക്കാണ് എന്നെ കണ്ടതെങ്കിൽ ഇയാളെ ചികിത്സയ്ക്ക് വേണ്ടി ഞാൻ ഓടി നടന്ന് കഷ്ടപ്പെടുകയും പരിചരിക്കുകയും ചെയ്തതിന് കൂലി തരേണ്ടേ. കുടുംബക്കാർ ഉറപ്പ് തന്നിരുന്നു, ഇനി വീട്ടിലേക്ക് ഒരു സ്ത്രീയും വരില്ലെന്ന്. കുറേക്കാലമായി അവൻ കുറെ പെണ്ണുങ്ങൾക്കൊപ്പം നടക്കുന്നു,

എലിസബത്തിനെ ഞങ്ങൾക്ക് വിശ്വാസമാണ്, വേറൊരു പെണ്ണും കയറില്ലെന്ന് പറഞ്ഞു.പക്ഷെ പുള്ളിയുടെ ആരോഗ്യം ശരിയായപ്പോൾ എന്നെ ബ്ലോക്ക് ചെയ്ത് പോയി. വീട്ടുകാരേം കണ്ടില്ല.സാധാരണ ഇത്തരത്തിൽ പ്രതികരിച്ചാൽ പുറകെ വരാറുണ്ട്, കേസ് കൊടുക്കാറില്ല, അല്ലെങ്കിൽ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കും. ഇത്രയും ആയിട്ടും പ്രതികരിക്കാതിരിക്കുന്നത് പ്ലാനിങ് ആണെന്ന് മനസിലായിട്ടുണ്ട്. കുഞ്ഞിന്റെ പേരിലാണ് നിങ്ങൾ ഇത്രയും കാലം സിമ്പതി കളിച്ചിരുന്നത്. അതിന്റെ നന്ദിയെങ്കിലും കാണിക്ക്. എത്ര പ്രാവശ്യം ഫോൺ ലീക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെ എത്ര ആളുകളെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഞാൻ ഈ പറയുന്നതിന്റെ പേരിൽ കേസ് വരുമായിരിക്കും, പക്ഷെ എനിക്ക് മതിയായി. എന്തും അഭിമുഖീകരിക്കാൻ ഞാൻ തയ്യാറാണ്. പല വൃത്തികെട്ട അവസ്ഥയും നേരിട്ടിട്ടുണ്ട്. ജയിലിലാണെങ്കിലും ഭക്ഷണം കിട്ടുമല്ലോ,ഭക്ഷണം കിട്ടാതെ മൂന്ന് ദിവസം കിടത്തിയിട്ടുണ്ട്, മുറിയിൽ പൂട്ടിയിട്ടുണ്ട്.അതുകൊണ്ട് ഇനി എന്ത് വന്നാലും കുഴപ്പമില്ല’. എലിസബത്ത് പറ‌ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here