രാഷ്ട്രീയ പാർട്ടികൾക്കുള്ള കത്തിൽ ബിജെപി സീൽ, പിഴവ് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്കയച്ച ബി.ജെ.പി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പിഴവ് സമ്മതിച്ച മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ,​ രത്തൻ ഖേൽക്കർ സാങ്കേതികമായ ക്ലറിക്കൽ പിശക് മാത്രമാണെന്നും വ്യക്തമാക്കി. സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച 2019ലെ മാർഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബി.ജെ.പി സംസ്ഥാന ഘടകം സി.ഇ.ഒ ഓഫീസിനെ ത സമീപിച്ചിരുന്നു.

ഇതിനായി അവർ സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വച്ചിരുന്ന 2019ലെ കത്തിന്റെ പകർപ്പിലാണ് ബി.ജെ.പിയുടെ സീൽ ഉണ്ടായിരുന്നത്. ബി.ജെ.പി നൽകിയ ഈ കത്ത് അശ്രദ്ധ മൂലം മറ്റ് രാഷ്ട്രീയപാർട്ടികൾക്കും അയച്ചു കൊടുക്കുകയായിരുന്നു. എന്നാ. മാർച്ച് 21ന് തന്നെ ഈ പിശക് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ ആ നിർദ്ദേശം പിൻവലിച്ച് എല്ലാ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും അറിയിപ്പ് നൽകിയതായും കമ്മിഷൻ അറിയിച്ചു. ക്ലറിക്കൽ പിഴവ് ഉയർത്തിക്കാട്ടി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

ബി,​ജെ,​പിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്ന വിമർശനത്തോടെയാണ് സി,​പി,​എം ആരോപണവുമായി രംഗത്ത് വന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നു എന്ന ആരോപണം ദേശീയതലത്തിലും സിപിഎം ഉന്നയിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *