തിരുവനന്തപുരത്ത് ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു

തിരുവനന്തപുരം ചിറയിൻകീഴിൽ ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. സഹോദരങ്ങളായ മഹേഷും രതീഷും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വയൽത്തിട്ട വീട്ടിൽ രതീഷ് ( 32)ആണ് കൊല്ലപ്പെട്ടത്. കഴുത്തിലാണ് രതീഷിന് വെട്ടേറ്റത്. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ജ്യേഷ്ഠൻ മഹേഷ് (42) പൊലീസ് പിടിയിലായതായാണ് സൂചന. പൊലീസ് സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.