നിപ വൈറസ്: സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 8 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 94 പേരാണുള്ളതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.


വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കായിരുന്നു നിപ വൈറസ് സ്ഥിരീകരിച്ചത്. ചുമയും പനിയുമായി ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു.

ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മാസം 25-ാം തീയതിയാണ് യുവതിക്ക് പനി തുടങ്ങിയത്. തുടര്‍ന്ന് 26ന് വളാഞ്ചേരിയിലുള്ള ക്ലിനിക്കില്‍ ചികിത്സ തേടി. 27-ന് വീട്ടില്‍ തുടര്‍ന്നു. 28-ന് വളാഞ്ചേരിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. 29-ന് ലാബിലും വളാഞ്ചേരിയിലെ ക്ലിനിക്കിലും പോയി. 30-നും ഇതേ ലാബില്‍ പരിശോധനയ്ക്ക് എത്തി. തൊട്ടടുത്ത ദിവസം വളാഞ്ചേരിയിലെ ലാബിലും ക്ലിനിക്കിലും പോയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

കരുണാകരന്‍റെ ഓർമകള്‍ ഊർജം പകരും’; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *