പാകിസ്താനിൽ ഭൂചലനം, റിക്ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് പാകിസ്താനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
തിങ്കളാഴ്ച അഫ്ഗാനിസ്ഥാനിലും 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എൻസിഎസ് അറിയിച്ചു. തുടർചലനങ്ങൾക്ക് സാധ്യത കൂടുതലാണ്. ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ ആഴത്തിലുള്ള ഭൂകമ്പങ്ങളേക്കാൾ അപകടകരമാണ്, കാരണം അവ ഭൂമിയുടെ ഉപരിതലത്തോട് അടുക്കുമ്പോൾ കൂടുതൽ ഊർജ്ജം പുറത്തുവിടുകയും ശക്തമായ ഭൂചലനത്തിന് കാരണമാവുകയും ചെയ്യും.
അതേസമയം പാകിസ്താനെതിരെ കൂടുതൽ നടപടികളിലേക്ക് ഇന്ത്യ. പാകിസ്താനിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറച്ചു . ചിനാബ് നദിയിലെ സലാൽ ഡാമിൽ നിന്നുള്ള നീരൊഴുക്ക് ഇന്ന് കുറച്ചു. റഷ്യൻ പ്രസിഡന്‍റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് റഷ്യ പൂർണ പിന്തുണ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യക്ക് പിന്തുണ അറിയിച്ച് റഷ്യ; വ്ലാഡിമിർ പുടിൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു