‘ഇന്റർവെൽ വരെയുള്ള കഥ പറഞ്ഞപ്പോഴേക്ക് ദുൽഖർ ഓകെ ആയിരുന്നു’; ‘ലോക’യെ കുറിച്ച് ഡൊമിനിക് അരുൺ

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രം കൂടിയാണ് ലോക. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനുമാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യ ദിനം മാത്രം 2 .65 കൊടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
ഇപ്പോഴിതാ ലോകയുടെ ചർച്ച നടക്കുന്ന സമയത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഡൊമിനിക് അരുൺ. രണ്ട് തവണയായാണ് ദുൽഖറിനോട് കഥ പറഞ്ഞതെന്നും ആദ്യ പകുതിവരെ പറഞ്ഞപ്പോഴേക്കും ദുൽഖർ ഓക്കെ ആയെന്നും ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡൊമിനിക് അരുൺ പറയുന്നു
“ആദ്യ പകുതി ശരിക്കും ലോകയുടെ വേൾഡ് ബിൽഡിംഗാണല്ലോ. അപ്പോൾ പതിയെ ഇതിന്റെ കഥ പറഞ്ഞ് സ്ലോ ബേർണായി വന്ന് ഇന്റർവെല്ലിലാണ് അതിന്റെ പീക്കിലെത്തുന്നത്. ഇന്റർവെൽ വരെ പറഞ്ഞ് നിർത്തിയപ്പോഴേക്കും ദുൽഖർ ഓക്കെയായി. പുള്ളിക്ക് ഈ കഥ വർക്കായി എന്ന് അപ്പോൾ എനിക്ക് മനസിലായി. ആ സമയത്ത് മമ്മൂക്ക തൊട്ടടുത്ത റൂമിൽ നിന്ന് വന്നു.
മമ്മൂക്കയ്ക്ക് ദുൽഖറിന്റെ കൂടെ ഭക്ഷണം കഴിച്ചാൽ കൊള്ളാമെന്നുണ്ട് എന്ന് പറഞ്ഞു. എന്നാൽ പിന്നെ ഞാനിനി ഇവിടെ ഇരിക്കണ്ടല്ലോ എന്ന ചിന്ത എനിക്ക് വന്നു. ദുൽഖർ വല്ലപ്പോഴുമൊക്കെയേ വീട്ടിൽ വരുള്ളൂ എന്നെനിക്കറിയാം. അപ്പോൾ ഞാനത് ഇല്ലാതാക്കേണ്ട എന്ന് വിചാരിച്ച് അവിടെ നിന്ന് ഇറങ്ങി. തൊട്ടടുത്ത ദിവസമാണ് സെക്കന്റ് ഹാഫ് കഥ കേട്ടത്. ഓർമയുണ്ടാകുമോ എന്ന സംശയം ഉണ്ടായിരുന്നു. പക്ഷെ ദുൽഖറിന് എല്ലാം ഓർമയുണ്ടായിരുന്നു.
കഥ പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ പുള്ളി ഓക്കേ ആയിരുന്നു.” ഡൊമിനിക് പറയുന്നു. മലയാള സിനിമയിൽ ആദ്യമായി ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് ലോകയിലൂടെ തുടക്കമിട്ടിരിക്കുന്നത്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ‘സണ്ണി’ എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫാന്റസി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ്