ദൃശ്യപഥം പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ആതുരസേവനമേഖലയില്‍ ദിവ്യപ്രഭ കണ്ണാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമെന്ന് കടകം‌പളളി സുരേന്ദ്രന്‍ എം.എല്‍.എ. കുമാരപുരം-കണ്ണമൂല റോഡില്‍ ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന്റെ പുതിയ ബ്ലോക്കില്‍ ഓട്ടോ -ടാക്സി ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുളള ‘ദൃശ്യപഥം’ സൗജന്യ നേത്രസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രൈവര്‍മാരെ സംബന്ധിച്ച് കാഴ്ചയ്ക്ക് ജീവന്റെ വിലയാണ്. ഒരു നിമിഷം കണ്ണൊന്ന് അടഞ്ഞാല്‍ മതി വലിയ അപകടം സംഭവിക്കാന്‍. സര്‍ക്കാര്‍ സഹായമില്ലാതെ സ്വന്തം നിലയില്‍ ജീവനോപാധി കണ്ടെത്തുന്നവരും സംഘടിതമായി സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്തുന്നവരുമാണ്  മോട്ടോര്‍ തൊഴിലാളികളെന്നും അവരുടെ ആരോഗ്യം സംരക്ഷിക്കാന്‍ ദിവ്യപ്രഭ പോലെയുളള സ്വകാര്യ സ്ഥാപനങ്ങള്‍ കടന്നുവരുന്നത് പ്രശംസനീയമാണെന്നും എം.എല്‍.എ പറഞ്ഞു. ഓട്ടോ – ടാക്സി ഡൈവര്‍മാര്‍ക്കുളള നേത്രസംരക്ഷണകിറ്റിന്റെ വിതരണോദ്ഘാടവും എം.എല്‍.എ നിര്‍വഹിച്ചു.

സ്വസ്തി ഫൌണ്ടേഷന്‍ ജനറല്‍ സെക്രട്ടറി  എബി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗൺസിലർ  അജിത്ത് കുമാര്‍, ദിവ്യപ്രഭ ഐ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.ദേവിന്‍ പ്രഭാകര്‍, എസ്.എന്‍. യുണൈറ്റഡ് മിഷന്‍ ഡയറക്ടര്‍ വര്‍ഗ്ഗീസ് ബാബു, പടിഞ്ഞാറ്റില്‍ റസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി ജിബു, ഡോ.കവിത ദേവിന്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ : ദിവ്യപ്രഭ കണ്ണാശുപത്രിയില്‍ ഓട്ടോ -ടാക്സി ഡ്രൈവര്‍മാര്‍ക്ക് വേണ്ടി തുടക്കമായ ‘ദൃശ്യപഥം’  പദ്ധതിയുടെ ഉദ്ഘാടനം ഓട്ടോ ഡ്രൈവർ സാബുവിന് നേത്രസംരക്ഷണ കിറ്റ് നൽകി  കടകം‌പളളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു. വര്‍ഗ്ഗീസ് ബാബു, ഡോ.ദേവിന്‍ പ്രഭാകര്‍, എബി ജോര്‍ജ്, അജിത്ത്കുമാര്‍, ജിബു, ഡോ.കവിത ദേവിന്‍ എന്നിവര്‍ സമീപം

Related Articles

Leave a Reply

Your email address will not be published. Required fields are marked *