വനിതാ ചെസ് ലോകകപ്പിൽ മുത്തമിട്ട് ദിവ്യ ദേശ്മുഖ്; കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ദിവ്യ ദേശ്മുഖിന് കിരീടം. ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ് ദിവ്യ.
2025 വനിതാ ചെസ് ലോക കപ്പ് ഒന്നും രണ്ടും സ്ഥാനം ഇന്ത്യക്ക് സ്വന്തം. ആദ്യമായി രണ്ട് ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടുന്ന വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലിലെ രണ്ടാം ഗെയിമും കഴിഞ്ഞ ദിവസം സമനിലയിൽ പിരിഞ്ഞതോടെയാണ് ടൈബ്രേക്കറിലൂടെ വിജയിയെ കണ്ടെത്തിയത്.
ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം മത്സരത്തില്‍ കറുത്ത കരുക്കലുമായി കളിച്ചാണ് ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിഞ്ഞത്. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും 19കാരിയായ ദിവ്യയെ തേടിയെത്തി.