കെ പി സി സി സമ്പൂര്‍ണ പുനഃസംഘടനയില്‍ തര്‍ക്കം രൂക്ഷം; വേണ്ടെന്ന് കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍

തിരുവനന്തപുരം:കെ പി സി സി സമ്പൂര്‍ണ പുനഃസംഘടനയില്‍ തര്‍ക്കം രൂക്ഷം. സമ്പൂര്‍ണ പുനഃസംഘടന വേണ്ടെന്ന് കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. അര്‍ഹരായവര്‍ക്ക് പരിഗണന ലഭിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. നേതൃത്വം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി.

പുതിയ കെ പി സി സി അധ്യക്ഷനൊപ്പം പുതിയ ഭാരവാഹികള്‍ വേണോ പഴയവര്‍ തുടരണോയെന്നതാണ് തര്‍ക്കം. സമ്പൂര്‍ണ പുനഃസംഘടന നടത്തിയാല്‍ പുറത്താവുന്നവര്‍ക്ക് പുതിയ പരിഗണന നല്‍കണം. സമ്പൂര്‍ണ പുനഃസംഘടന നടത്തിയില്ലെങ്കില്‍ പുതിയ നേതാക്കള്‍ക്ക് അവസരം ലഭിക്കുകയും ഇല്ല. ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പമാണ് പുതിയ കെ പി സി സി നേതൃത്വത്തെ കുഴക്കുന്നത്. സമ്പൂര്‍ണ പുനഃസംഘടന വേണ്ടെന്നാണ് കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

AlsoRead:ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന്; രാജീവ് ചന്ദ്രശേഖര്‍

മാത്രമല്ല കെ പി സി സി അധ്യക്ഷ പദവിയില്‍ തന്നെ പരിഗണിക്കാത്തതിലുള്ള നീരസവും മുരളിയുടെ വാക്കുകളില്‍ ഉണ്ട്. എന്നാല്‍, മാധ്യമങ്ങള്‍ പുനഃസംഘടനക്ക് പിന്നാലെ നടക്കുന്നതിന്റെ അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതേസമയം, പുനഃസംഘടനാ നടപടികള്‍ക്കായി മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ സണ്ണി ജോസഫ് ആരംഭിച്ചുവെന്നാണ് വിവരം. സമ്പൂര്‍ണ പുനഃസംഘടന എന്ന നീക്കത്തോട് സണ്ണി ജോസഫിനും വലിയ താത്പര്യമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *