പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വീണ്ടും തുടക്കം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾക്ക് തുടക്കം. ഭരണസമിതി ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നത്. സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ബി നിലവറ തുറക്കുന്നതിൽ തന്ത്രിമാരുടെ അഭിപ്രായം തേടും. തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല.
ബി നിലവറ തുറക്കുന്ന വിഷയത്തിൽ ഭരണസമിതിയോട് തീരുമാനം എടുക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്.