ദിലീപിന്‍റെ 150-ാം ചിത്രം; ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ഒരുങ്ങുന്നു

ദിലീപിന്റെ കരിയറിലെ 150-ാം ചിത്രമാണ് നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിന്‍സ് ആന്‍ഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ്കുട്ടി ജേക്കബും ആണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.

മീശ മാധവൻ, ലൈഫ് ഓഫ് ജോസൂട്ടി, കാര്യസ്ഥൻ, പാപ്പി അപ്പച്ചാ, ലയൺ, കല്യാണരാമൻ, റൺവേ തുടങ്ങി ദിലീപിന്റെ മിക്ക കുടുംബ ചിത്രങ്ങളും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്. തന്റെ നൂറ്റമ്പതാമത്തെ ചിത്രം ഒരു കുടുംബചിത്രം ആയിരിക്കണമെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നുവെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ ആഗ്രഹത്തിനോടൊപ്പം മാജിക് ഫ്രെയിംസും കൂടി ചേർന്നപ്പോൾ മനോഹരമായ ഒരു കുടുംബ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി പിറന്നു. ഈ ചിത്രത്തിലെ “ഹാർട്ട് ബീറ്റ് കൂടണ്” എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്. പത്തു വർഷത്തിനുശേഷം ഒരു ദിലീപ് ചിത്രത്തിന് വേണ്ടി അഫ്സൽ പാടിയ ഗാനമാണ് ട്രെൻഡിങ്ങിൽ നമ്പർ വണ്ണിലെത്തിയത്. സംഗീതം നൽകിയത് സനൽ ദേവ് ആണ്. ലിറിക്സ് വിനായക് ശശികുമാർ, മനു മഞ്ജിത്ത്.  ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അഫ്സൽ ടു കൺട്രീസ് (2015) എന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപിനു വേണ്ടി അവസാനം പാടിയത്.

മമ്മൂട്ടിയുടെ ഉടമസ്ഥയിലുള്ള നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി മുതൽ മലയാളത്തിലെ എല്ലാ മുൻ നിര താരങ്ങൾ വരെ ഈ ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള പ്രിൻസ് ആൻഡ് ഫാമിലി. ചിത്രത്തിൽ ദിലീപിനോടൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഈ വിഷുക്കാലത്ത് ഒരു കുടുംബചിത്രവുമായി ദിലീപ് എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്.

ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരിസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. ഛായാഗ്രഹണം രെണ ദിവെ, എഡിറ്റർ സാഗർ ദാസ്, സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, ആർട്ട് അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂം സമീറ സനീഷ്, വെങ്കി (ദിലീപ്), മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ, കോറിയോഗ്രഫി പ്രസന്ന, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ, പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പ്രമോഷൻസ് ഒബ്‍സ്ക്യൂറ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, അഡ്വെർടൈസിങ് ബ്രിങ് ഫോർത്ത്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *