രേണുവിനെ ശരിക്കും വിവാഹം കഴിച്ചതാണോ? വിവാഹചിത്രങ്ങള്‍ പുറത്ത്

0

കൊല്ലം സുധിയുടെ ഭാര്യ അഭിനയരംഗത്തേക്ക് ഇറങ്ങിയതുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങളാണ് കുറച്ച് നാളുകളായി നടന്ന് കൊണ്ടിരിക്കുന്നത്. ആല്‍ബത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ വ്യാപകമായ വിമര്‍ശനമാണ് രേണുവിന് നേരിടേണ്ടി വന്നത്. പിന്നാലെ രേണു സുധി വീണ്ടും വിവാഹിതയായി എന്ന തരത്തിലും പ്രചരണം ഉണ്ടായി.

വിവാഹവേഷത്തില്‍ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്ത് വന്നതോടെയാണ് ഇത്തരമൊരു പ്രചരണം ഉണ്ടാവുന്നത്. ഇവര്‍ വിവാഹിതരായോ എന്ന ചോദ്യ ചിഹ്നവുമായി രേണുവിന്റെ ചിത്രങ്ങള്‍ വൈറലായി. ഭര്‍ത്താവ് മരിച്ച ശേഷം ഇനിയൊരു വിവാഹമില്ലെന്ന് പറഞ്ഞ രേണു ഇതെല്ലാം മറന്നോ എന്നിങ്ങനെ ചോദ്യങ്ങളും ഉയര്‍ന്നു. ഒടുവില്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് ഡോ. മനു ഗോപിനാഥ്.

ആയൂര്‍വേദ ഡോക്ടറായ മനുവായിരുന്നു രേണുവിനൊപ്പം ഫോട്ടോഷൂട്ടില്‍ ഉണ്ടായിരുന്നത്. ഇങ്ങനൊരു ഫോട്ടോ എടുക്കാനുണ്ടായ കാരണമെന്താണെന്നും ഇപ്പോള്‍ അതിന്റെ പേരിലുണ്ടായ വിവാദങ്ങളെ കുറിച്ചുമൊക്കെ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മനു വ്യക്തമാക്കിയിരിക്കുന്നത്.

ഡോ. മനു പറയുന്നതിങ്ങനെയാണ്… ‘ഞാനും രേണു സുധിയും വിവാഹിതരായെന്ന തരത്തില്‍ പ്രചരിക്കുന്ന ഫോട്ടോ ഒരു ബ്യൂട്ടി ക്ലീനിക്കിന് വേണ്ടി ഞങ്ങള്‍ അഭിനയിച്ച പരസ്യ ചിത്രമാണ്. അതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പാര്‍ലറിന്റെ പരസ്യം ചെയ്യുമ്പോള്‍ വിവാഹത്തിന് വേണ്ടിയുള്ള മേക്കപ്പ് ഒക്കെയല്ലേ ചെയ്യാന്‍ പറ്റൂ. അല്ലാതെ സോഷ്യല്‍ മീഡിയ പറയുന്നത് പോലെ ഒരു കണ്ടന്റ് അല്ല ഇതെന്ന് മനസിലാക്കണം.

ആദ്യം ഈ പ്രൊജക്ട് പ്ലാന്‍ ചെയ്തത് ടെലിവിഷന്‍ താരം അനുമോള വെച്ചാണ്. പക്ഷേ അവര്‍ പിന്മാറി. ഈ ചിത്രങ്ങള്‍ പുറത്ത് വന്നാല്‍ ഇത്തരത്തില്‍ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ ആളുകള്‍ പ്രചരിപ്പിക്കുമെന്ന് തനിക്ക് പേടിയാണെന്ന കാരണം പറഞ്ഞാണ് അനുമോള്‍ ഇതില്‍ നിന്നും പിന്മാറുന്നത്. അവര്‍ക്ക് മുന്‍പ് ചെയ്ത വര്‍ക്കും ഇതുപോലെ പ്രചരിപ്പിച്ചുവെന്നാണ് പറയുന്നത്. ഞാനും ഫോട്ടോഷൂട്ടും മോഡലിങ്ങുമൊക്കെ ചെയ്യുന്ന ആളാണ്. മുന്‍പ് മുഖം പൊള്ളലേറ്റ സൂസന്‍ തോമസ് എന്ന പെണ്‍കുട്ടിയോടൊപ്പവും ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അതും വൈറലായി. വര്‍ഷത്തില്‍ ഒരു പ്രൊജക്ട് ചെയ്യുക എന്നതാണ് എന്റെ രീതി. അത് വൈറലാകണം. ഞാന്‍ ഒരു കണ്‍സെപ്റ്റ് ഡയറക്ടര്‍ കൂടിയാണെന്നും മനു പറയുന്നു.

മുന്‍പ് സൂസനൊപ്പം ചെയ്തതും കണ്‍സെപ്റ്റ് ഫോട്ടോഷൂട്ട് ആയിരുന്നു. സൗന്ദര്യമൊന്നും നമ്മുടെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ മാനദണ്ഡമല്ല. മീഡിയയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗന്ദര്യമല്ല കഴിവാണ് പ്രധാനമായും വേണ്ടതെന്ന സന്ദേശം പങ്കുവെക്കാന്‍ വേണ്ടിയായിരുന്നു അങ്ങനൊരു ഫോട്ടോഷൂട്ട് നടത്തിയത്. അതും സോഷ്യല്‍ മീഡിയയില്‍ വൈറലായി. സിനിമയില്‍ അഭിനയിക്കാന്‍ വെളുക്കണം, പൊക്കം വേണം, സൗന്ദര്യം ഉണ്ടാവണം എന്നൊരു നിബന്ധനയും ഇല്ലെന്ന് തങ്ങളുടെ ഫോട്ടോഷൂട്ടിലൂടെ ആളുകളെ മനസിലാക്കാന്‍ സാധിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. മാത്രമല്ല ആയൂര്‍വേദ ഡോക്ടറായ തന്റെ ലക്ഷ്യം സിനിമയോ സീരിയലോ ആണ്. അതിലേക്ക് എത്തിപ്പെടാനുള്ള എളുപ്പമാര്‍ഗം ആല്‍ബമാണെന്ന് തോന്നി. രേണുവിനൊപ്പം ഫോട്ടോഷൂട്ട് ചെയ്തത് വൈറലായതില്‍ സന്തോഷമുണ്ട്. പക്ഷേ ഞാന്‍ രേണുവിനെ വിവാഹം കഴിച്ചെന്ന രീതിയില്‍ അത് പ്രചരിപ്പിക്കുകയാണ്. രേണുവിപ്പോള്‍ ശ്രദ്ധിക്കപ്പെട്ട് നില്‍ക്കുന്ന സമയമായത് കൊണ്ട് മാത്രമാണ് അതും വൈറലായതെന്നും,’ മനു വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here