നവജാത ശിശുവിന്റെ മരണം : അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശു മരിച്ചതില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ച് മരിച്ചെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയില്‍ അമ്മയുടെ വീടിന്റെ പിന്നിലെ പറമ്പില്‍ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയത്. കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് ബിരുദ വിദ്യാര്‍ഥിനി കൂടിയായ അമ്മ മൊഴി നല്‍കിയിരുന്നു.

രക്തസ്രാവം എന്ന് പറഞ്ഞ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ, ഇലവുംതിട്ട പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ പറമ്പില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 21കാരി ഗര്‍ഭിണിയായി വിവരം അറിയില്ല എന്നാണ് പ്രദേശത്തെ ആശാപ്രവര്‍ത്തകര്‍ പറയുന്നത്.

രണ്ടുദിവസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് പറമ്പില്‍ നിന്ന് ലഭിച്ചത്. പെണ്‍കുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകരെത്തി സ്ഥിരീകരിച്ചു.. ബി എ ബിരുദധാരിയായ പെണ്‍കുട്ടി ഏറെനാളായി വീട്ടിലാണ്. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന കാര്യം അറിയില്ല എന്നാണ് 20 കാരിയുടെ മുത്തശി പറയുന്നത്.

താന്‍ ഗര്‍ഭിണിയായ വിവരം വീട്ടുകാരോട് മറച്ചുവച്ചുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നത്. പെണ്‍കുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകരെത്തി സ്ഥിരീകരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *