മാതാപിതാക്കൾ ഉപേക്ഷിച്ച ‘നിധി’ യെ CWC ഏറ്റെടുത്തു

കൊച്ചിയിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ഉപേക്ഷിച്ച കുഞ്ഞിനെ ചൈൽഡ് ഏറ്റെടുത്തു. കഴിഞ്ഞ രണ്ടുമാസമായിട്ടും കുഞ്ഞിനെ മാതാപിതാക്കൾ ഏറ്റെടുക്കാത്തതിനെത്തുടർന്നാണ് CWCയുടെ നടപടി. 23 ദിവസം പ്രായമായ കുഞ്ഞിനെ വിദഗ്ധ ചികിത്സകൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് CWC കുഞ്ഞിനെ ഏറ്റെടുത്തത്. എറണാകുളത്തെ സിഡബ്ല്യുസി കേന്ദ്രത്തിലാകും കുഞ്ഞിനെ പാർപ്പിക്കുക. എല്ലാ മാസവും ആരോഗ്യസ്ഥിതി പരിശോധിക്കും. കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജാണ് കുഞ്ഞിന് ‘നിധി’ എന്ന പേര് നിർദേശിച്ചത്.

ഏഴാം മാസത്തിലായിരുന്നു നിധിയുടെ ജനനം. മാതാപിതാക്കൾ ഉപേക്ഷിച്ചു പോയി. എന്നാൽ ഒരു അമ്മയുടെ എല്ലാം ഒരുപാട് അമ്മമാരുടെ പരിചരണത്തിൽ അവൾ വളർന്നു. ഒടുവിൽ കേരളത്തിന്റെ നിധിയായി മാറി. 950 ഗ്രാം തൂക്കമാണ് ആദ്യം കുഞ്ഞിന് ഉണ്ടായത്. ഒന്നരമസത്തിനിപ്പുറം 2.50കിലോയിലേക്ക് എത്തി പൂർണ ആരോഗ്യവതിയായാണ് ആശുപത്രിയിൽ നിന്നുള്ള മടക്കം.

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 28-കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചുhttps://malayalamvartha.in/air-india-express-pilot-dies-of-cardiac-arrest/

Related Articles

Leave a Reply

Your email address will not be published. Required fields are marked *