പിടിമുറുക്കാൻ സിപിഎം: വനം മന്ത്രിക്ക് വാരിക്കുഴി?

നിരന്തരം ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, വനംവകുപ്പിന്റെ പ്ര വര്‍ത്തനത്തില്‍ സി.പി.എമ്മിന് അതൃപ്തി.  മന്ത്രി എ.കെ. ശശീന്ദ്രന് വകുപ്പില്‍ നിയന്ത്രണമില്ലെന്ന ആരോപണം ഗൗര വത്തിലെടുക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം.

കോന്നിയില്‍ കാട്ടാന ചരിഞ്ഞതുമാ യി ബന്ധപ്പെട്ട് കെയു ജനീഷ്‌കുമാര്‍ എം.എല്‍.എയുടെ രൂക്ഷമായ പ്രതികരണത്തിനെതിരേ വനംവകുപ്പ് ഉദ്യോഗ സ്ഥരുടെ സംഘടന പുറത്തിറക്കിയ പ ത്രക്കുറിപ്പും സി.പി.എമ്മിനെ ചൊടിപ്പിച്ചു. വിജിലന്‍സ് അറസ്റ്റ് ചെയ്ത റെയ്ഞ്ച്റെ ജോലിയില്‍ തിരിച്ചെടുത്തതും അടുത്തിടെ വിവാദമായിരുന്നു.

Also Readസ്ത്രീശാക്തീകരണത്തിന്റെ കേരള മോഡല്‍; കുടുംബശ്രീയ്ക്ക് ഇന്ന് 27 വയസ്

മന്ത്രിയുടെ അറിവോടെയാണിതെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവില്‍ സുചിപ്പിക്കുകയും ചെയ്തു.മന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍.സി.പിയില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ ശശീന്ദ്രനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്കും സി.പി.എമ്മിനും. എന്നിട്ടും കോന്നി വിഷയത്തില്‍ എം.എല്‍.എക്കെതിരേന്തി പരാമര്‍ശം നടത്തിയത് സി.പി.എമ്മിന്റെ അപ്രീതിക്കു കാരണമായി. ജനം വിലയിരുത്തുമെന്നു കരുതിവേണം ജനപ്രതിനിധികള്‍ പ്രവര്‍ത്തി ക്കാനെന്നും അതാണ് ആ സഹോദരനോട് പ റയാനുള്ളതെന്നുമായിരുന്നു ശശിന്ദ്രന്റെ സ്താവന.റാപ്പര്‍ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദവും വനംമന്ത്രി വേണ്ട പോലെ കൈകാര്യം ചെയ്തില്ലെന്നാണു സി.പി.എം. വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *