തിരുവനന്തപുരം :ജനവിശ്വാസം കുറഞ്ഞു തകരുന്ന സഹകരണ മേഖലയെ വീണ്ടെടുക്കുന്നതിനു പകരം സി പി എം സഹകരണ സംഘങ്ങളെ രാഷ്ട്രീയവേദിയാക്കി മാറ്റിയെന്ന് ഡി.സി. സി പ്രസിഡൻ്റ് പാലോട് രവി പ്രസ്താവിച്ചു. സംഘങ്ങളിൽ കടമെടുത്ത്നല്കിയിക്കുന്ന വായ്പകളുടെ തിരിച്ചടവിന്അഞ്ച് സെൻ്റ് ഭൂമിയും വീടുമുള്ള രെ നിയമ നടപടികളിൽ നിന്നൊഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പരിഹാരനിർദ്ദേശമൊന്നും ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല .
നഗരങ്ങൾ കൂടുതലുള്ള കേരളത്തിൽഅഞ്ച് സെൻറും വീടുമാണ് കൂടുതൽജാമ്യഈടുകൾ.ഹൗസിംഗ് സംഘങ്ങളിൽ രണ്ടും മൂന്നും സെൻ്റെുേം വീടുമാണ് ഈടായി നല്കിയിരിക്കുന്നത്. കാർഷിക കടാശ്വാസകമ്മിഷൻ എഴുതി തള്ളിയ ആയിരത്തിലധികം കോടി രൂപ തിരികെ ലഭിച്ചിട്ടില്ല.നിക്ഷേപ സമാഹരണ മാസത്തിൽ നിക്ഷേപകരെ ആകർഷിക്കാൻ ചെറിയ വർദ്ധനപോലും ഗവ: പ്രഖ്യാപിച്ചില്ല. സഹകരണജനാധിപത്യ വേദിയുടെ നേതൃത്തിൽ സഹകരണ മേഖലയെ രക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട്നടക്കുന്ന സമരത്തിൻ്റെ ഭാഗമായി കഴക്കൂട്ടത്ത് കേരള ബാങ്കിൻ്റെ മുന്നിൽ നടന്ന സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രവി.പൂരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ് എസ് ലാൽ,ആറ്റിപ്ര അനിൽ ജോൺവിനേഷ്യസ്, കെ എസ് ഗോപകുമാർ എം.മുനീർ,കടകംപള്ളി ഹരിദാസ്, ജഫോഴ്സൻ,എം എസ് അനിൽ, നദീറ സുരേഷ്, ചെറുവക്കൽ പത്മകുമാർ, കെ എസ് അജിത്, അണിയൂർ പ്രസന്നൻ, കുമാരപുരം രാജേഷ്, ‘എസ് എം നൗഷാദ്, അണ്ടൂർകോണം സനൽകുമാർ, ചെക്കാമുക്ക് മോഹനൻ, ആക്കുളം സുരേഷ്, എന്നവർക്കൊപ്പം മണ്ഡലം സഹകരണവേദിഭാരവാഹികളും ധർണ ക്ക് നേതൃത്വം നൽകി.