ദിലീപ് സിനിമയെ വീണ്ടും പുകഴ്ത്തി സിപിഎം ജനറൽ സെക്രട്ടറി

കൊച്ചി: നടൻ ദിലീപ് നായകനായ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തെ വീണ്ടും പുകഴ്ത്തി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമയാണ് പ്രിൻസ് ആൻഡ് ഫാമിലിയെന്നും, നല്ല സന്ദേശമുള്ള സിനിമയാണതെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന അനുസരിച്ചാണ് താൻ സിനിമ കാണാന പോതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎ ബേബിയുടെ പോസ്റ്റിന് ചുരുങ്ങിയ സമയത്തിനകം നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ‘സിപിഎം ജനറൽ സെക്രട്ടറി എന്ന പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക’ എന്നാണ് കമന്റുകളിലൊന്ന്. മറ്റൊരു കമന്റ് ഇങ്ങനെ പറയുന്നു: “താങ്കൾ ഇപ്പോൾ ഈ പോസ്റ്റ്‌ ഇട്ടത് ഇരയുടെ സഹോദരൻ നന്നായി പരിഹസിച്ചത് കൊണ്ടാണ് എന്ന് അറിയാം കൂടുതൽ മെഴുകാൻ നിക്കരുത് താങ്കൾ ലോക്കൽ സെക്രട്ടറി അല്ല എന്ന് ഓർത്താൽ നല്ലത്.” “സഖാവിപ്പോൾ ‘സ്വരലയ’യുടെ ചെയർമാൻ അല്ല. സിതാറാം യെച്ചുരിക്കു ശേഷം ആ പൊസിഷനിൽ ഇരിക്കുന്ന കമ്മ്യൂണിസ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്,” എന്ന് വേറൊരു ഫേസ്ബുക്ക് പ്രൊഫൈൽ കമന്റിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *