കെ.ടി.ഡി.സി. ചെയർമാൻ പി.കെ. ശശിയെ നിരീഷിക്കാൻ സി പി എം പ്രത്യേക സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം : സി പി എം മുൻ എം എൽ എ യും കെ.ടി.ഡി.സി. ചെയർമാനുമായ പി.കെ. ശശി കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ഇതേ തുടർന്ന് ശരിയുടെനീക്കങ്ങൾ നിരീഷിക്കാൻ സി പി എം പ്രത്യേക സമതിയെ നിയോഗിച്ചു. തിരുവനന്തപുരത്ത് കെ.ടി.ഡി.സിആസ്ഥാനത്ത് ശശിയുടെ ഓഫീസിൽ വന്ന സന്ദർശകരെക്കുറിച്ചുള്ള ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ അവിടെത്തെ യൂണിയൻ നേതാക്കളെപാർട്ടി ചുമതലപ്പെടുത്തി
മാത്രമല്ലഇതുവരെ ചെയർമാൻ സന്ദർശകർക്ക് നൽകിയ വിരുന്ന് സർക്കാരങ്ങളുടെ പരിശോധനയും ചെലവുകളും പാർട്ടി പരിശോധിക്കും. തലസ്ഥാനത്ത് എത്തുന്ന പി.കെ ശശിയുടെ നീക്കങ്ങൾപാർട്ടി പ്രത്യേകം നിരീക്കുന്നതിനും മൂന്നഗ സമിതയെ നിയോഗിച്ചതായാണ് സൂചന.
യു.ഡി.എഫ്. ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ വേദിയില്‍ വെച്ച് സി.പി.എമ്മിനെതിരെ ശശി വിമർശനം ഉന്നയിച്ചത് പാർട്ടിക്കുള്ളില്‍ വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു . താൻ നഗരസഭയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആർക്കാണിത്ര ബേജാറെന്ന് ശശി വേദിയില്‍ വെച്ച് ചോദിക്കുകയുണ്ടായി.
വെള്ള ഷർട്ടണിഞ്ഞ് പരിപാടിക്കെത്തിയ ശശിയെ വി.കെ. ശ്രീകണ്ഠൻ എം.പി. സ്വാഗതം ചെയ്തതും ശ്രദ്ധേയമായി. മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടനത്തില്‍ പി.കെ. ശശി പങ്കെടുത്തതിനെ സി.പി.എം. ജില്ലാ നേതൃത്വം നേരത്തെ വിമർശിച്ചിരുന്നു. ഈ വിമർശനങ്ങള്‍ക്ക് അതേ വേദിയില്‍ വെച്ച് അദ്ദേഹം സി.പി.എം. നേതാക്കള്‍ക്ക് മറുപടി നല്‍കി.
നഗരസഭയുടെ അഴിമതി മറയ്ക്കാനാണ് ശശിയെ പരിപാടിക്ക് ക്ഷണിച്ചതെന്ന ഡി.വൈ.എഫ്.ഐയുടെ പരാമർശത്തി കഴുത്തോളം ചെളിയിൽ മുങ്ങിനില്‍ക്കുന്നവർ മറ്റുള്ളവരുടെ കുപ്പായത്തിലെ ചെളിയെ വിമർശിക്കുകയാണെന്ന് ശശി തിരിച്ചടിച്ചു.ശശിയുടെ വെള്ള ഷർട്ടിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് വി.കെ. ശ്രീകണ്ഠൻ എം.പി. അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് പരോക്ഷമായി ക്ഷണിച്ചു. എൻ. ഷംസുദ്ദീൻ എം.എല്‍.എയും ശശിയുടെ വെള്ള ഷർട്ടിനെ പ്രശംസിച്ചു.
പരിപാടി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, വികസന കാര്യങ്ങളില്‍ പി.കെ. ശശിയുടെ പിന്തുണയുണ്ടെന്നും വ്യക്തമാക്കി. ശശി കോണ്‍ഗ്രസില്‍ വരികയാണെങ്കില്‍ മണ്ണാർക്കാട് അദ്ദേഹത്തെ അനുകൂലിക്കുന്നവരും കൂടെ വരുമെന്നും അത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കെ.പി.സി.സി. പാലക്കാട്ടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് പി.കെ. ശശിയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ പച്ചക്കൊടി കാണിച്ചിട്ടുണ്ട്.