കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ല: സംസ്ഥാന വിവരാവകാശ കമ്മീഷന്‍

കൊച്ചി:കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്ന് വിവരാവകാശ കമ്മീഷൻ. റൂൾ 12 പ്രകാരം എല്ലാ വിവരവും നിഷേധിക്കാനാവില്ല. സംസ്ഥാനത്തെ ചില കോടതി ജീവനക്കാർ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുവെന്നും വിവരാവകാശ കമ്മീഷൻ നിരീക്ഷണം.
പ്രധാന കോടതികൾ കോടതി നടപടികൾ തൽസമയം നൽകുന്നു. അപ്പോഴാണ് കീഴ് കോടതികൾ അപേക്ഷിക്കുന്ന വിവരങ്ങൾ പോലും നിഷേധിക്കുന്നത്. ഇത് കുറ്റകരവും ശിക്ഷാർഹവുമെന്നും വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം പറഞ്ഞു. ചാലക്കുടി മുൻസിഫ് കോടതിയിലെ വിവരാധികാരിക്കെതിരെ ലഭിച്ച പരാതി തീർപ്പാക്കിയാണ് ഉത്തരവ്.
Also Read –റാവല്‍പിണ്ടി നൂര്‍ഖാന്‍ വ്യോമ താവളം ഇന്ത്യ ആക്രമിച്ചു’; സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി
സുപ്രിംകോടതി ഉള്‍പ്പെടെ കോടതി നടപടിക്രമങ്ങള്‍ അടക്കം പൂര്‍ണമായും തത്സമയം സംപ്രേക്ഷണം ചെയ്യുന്ന കാലമാണിതെന്ന് വിവരാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. അതിനിടെയാണ് ചില കീഴ്‌ക്കോടതി ജീവനക്കാര്‍ അപേക്ഷിക്കുന്ന വിവരങ്ങള്‍ പോലും നിഷേധിക്കുന്നത്. ഇത് ഗുരുതരമായ കുറ്റമാണ്. ശിക്ഷാര്‍ഹവുമാണെന്നും ഉത്തരവിലൂടെ വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ പരിഗണനയിലിരിക്കുന്നതായ കാര്യങ്ങള്‍ മാത്രമേ പങ്കുവയ്ക്കാന്‍ പാടില്ലാതുള്ളൂ എന്നും വിവരാവകാശ കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു.