പാചക വാതക വില കൂടി; വാണിജ്യ സിലിണ്ടറിന് വർദ്ധിച്ചത് 49 രൂപ

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾക്ക് വില കൂടി. 19 കിലോ സിലിണ്ടറിന് 49 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 1747 രൂപയാണ് നൽകേണ്ടി വരിക. ഹോട്ടലുകൾ, ബേക്കറികൾ, കാറ്ററിംഗ് സംരംഭങ്ങൾ തുടങ്ങിയ ഭക്ഷ്യവിതരണ രംഗത്തുള്ളവരെയാകും വിലവർദ്ധന നേരിട്ട് ബാധിക്കുക. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും വില പരിഷ്‌കരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *